പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ബാലന് രക്ഷകരായി അഗ്​നിരക്ഷാസേന

പയ്യന്നൂർ: . വെള്ളോറ ചെക്കിക്കുണ്ടിലെ അഭിമന്യു ആർ. കൃഷ്ണനാണ് കിണറ്റിൽ വീണ വളർത്തുപൂച്ചയെ എടുക്കാൻ ഇറങ്ങി തിരിച്ചുകയറാൻ കഴിയാതെ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം അഗ്​നിരക്ഷാസേന സ്​റ്റേഷൻ ഓഫിസർ സി.പി. രാജേഷ്, അസി. സ്​റ്റേഷൻ ഓഫിസർ സി.പി. ഗോകുൽദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബാലനെ പുറത്തെത്തിച്ചു. മറ്റു ജീവനക്കാരായ ബാബു അയോടൻ, പി.വി. ബിനോയ്, പി. അനിലേഷ്, യു. വിനീഷ്, പി.വി. ഷൈജു, ജോർജ് ജോസഫ്, കെ. ഗോപാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.