അഴിമതി: ആർ.ടി ഓഫിസിലേക്ക്​ മാർച്ച്

അഴിമതി: ആർ.ടി ഓഫിസിലേക്ക്​ മാർച്ച് പടം -പയ്യന്നൂർ ജോ. ആർ.ടി ഓഫിസിലേക്ക് സി.ഐ.ടി.യു നടത്തിയ മാർച്ച് ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: പയ്യന്നൂർ ജോ. ആർ.ടി ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ സി.ഐ.ടി.യുവി​ൻെറ നേതൃത്വത്തിൽ നടത്തിയ സമരം ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. യു.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഗംഗാധരൻ, കെ.കെ. കൃഷ്ണൻ, പാവൂർ നാരായണൻ, പി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. വി.കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.