പ്രദർശന മേളചിത്രം: അംഗൻവാടി സെക്ടർ പ്രദർശന മേള ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി ഉദ്ഘാടനം ചെയ്യുന്നുഇരിക്കൂർ: വാർഷികാഘോഷത്തിൻെറ ഭാഗമായി വനിത ശിശുവികസന വകുപ്പിൻെറ ആഭിമുഖ്യത്തിൽ അംഗൻവാടി സെക്ടർ പ്രദർശനമേള പുറവയൽ ഗവ.എൽ.പി സ്കൂളിൽ നടന്നു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസിൻെറ 46ാമത് വാർഷികാഘോഷത്തിൻെറ ഭാഗമായിട്ടുള്ള സെക്ടർതല മേളയിൽ ഉളിക്കൽ പഞ്ചായത്തിലെ 10 അംഗൻവാടികൾ അണിചേർന്നു. വിവിധ അംഗൻവാടികളുടെ പ്രദർശനമേളയും പോഷകാഹാര പ്രദർശനവും നടന്നു. വാർഡ് മെംബർ രതിഭായി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ചാക്കോ പാലക്കലോടി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിഷ ഇബ്രാഹിം, സ്ഥിരം സമിതി ചെയർമാന്മാരായ ഒ.വി. ഷാജു, ഇന്ദിര പുരുഷോത്തമൻ, വാർഡു മെംബർമാരായ ജാൻസി കുന്നേൽ, സരുൺ തോമസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 43 വർഷമായി സേവനം തുടരുന്ന വട്ട്യാംതോട് അംഗൻവാടി വർക്കർ രാധാമണിയെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.