കൊടികളും കൊടിമരവും നശിപ്പിച്ചു

കൊടികളും കൊടിമരവും നശിപ്പിച്ചുശ്രീകണ്ഠപുരം: സി.പി.എം പഴയങ്ങാടി ബ്രാഞ്ചിൽ സ്ഥാപിച്ച കൊടിയും കൊടിമരവും നശിപ്പിച്ചു. ശ്രീകണ്ഠപുരം ലോക്കൽ സമ്മേളനത്തി​ൻെറ ഭാഗമായി ഓടത്ത്പാലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഇവ സ്ഥാപിച്ചത്. ഇതാണ് നശിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ശ്രീകണ്ഠപുരം ടൗണിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. എം. ഷിജിൻ അധ്യക്ഷതവഹിച്ചു. പി. മാധവൻ, പി.പി. ഷെക്കീൽ, സി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.സി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.