മഖാം ഉറൂസ്​ സമാപിച്ചു

മഖാം ഉറൂസ്​ സമാപിച്ചുമട്ടന്നൂര്‍: പാലോട്ടുപള്ളി മഖാം ഉറൂസിന് സമാപനം. സമാപന സമ്മേളനം പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്​തു. അബ്​ദുൽ റഹ്മാന്‍ കല്ലായി അധ്യക്ഷതവഹിച്ചു. സമാപന പ്രാർഥനക്ക്​ മാണിയൂർ അഹ്മദ് മുസ്​ലിയാർ നേതൃത്വം നൽകി. ഇ.പി. ഷംസുദ്ദീന്‍ സ്വാഗതവും യു.പി. അഷറഫ് നന്ദിയും പറഞ്ഞു. സമാപനദിവസം നടന്ന ഖത്തം ദുആയിലും കൂട്ടു പ്രാര്‍ഥനയിലും നിരവധിപേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.