കോൺഗ്രസ്​ പദയാത്ര

കോൺഗ്രസ്​ പദയാത്രപഴയങ്ങാടി: തീവ്രവാദത്തിനും മയക്കുമരുന്ന് മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കും. ജില്ലതല പദയാത്ര ഒക്ടോബര്‍ 23ന് വൈകീട്ട് മൂന്നിന്​ കല്യാശ്ശേരിയിലെ മാങ്ങാട് നിന്ന് ആരംഭിച്ച് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ അവസാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൗൺ സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 30ന് പഴയങ്ങാടി ബസ്​സ്​റ്റാൻഡ്​ പരിസരത്ത് ഐക്യസദസ്സ് സംഘടിപ്പിക്കും. വാർത്തസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ സുധീഷ് വെള്ളച്ചാൽ, വിജേഷ് മാട്ടൂൽ, ജിജേഷ് ചൂട്ടാട്, കെ.ഇ. മുഹമ്മദ് റാഹിബ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.