മികവ് പദ്ധതി തുടങ്ങി

മികവ് പദ്ധതി തുടങ്ങിപടം : തില്ലങ്കേരിയിൽ മികവ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി നടപ്പാക്കുന്ന വിദഗ്ധ തൊഴിൽ പരിശിലനം 'മികവ്' പദ്ധതിക്ക് തില്ലങ്കേരിയിൽ തുടക്കമായി. ഇരിട്ടി ബ്ലോക്ക് പരിധിയിലെ തില്ലങ്കേരി, കീഴല്ലൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടമെന്നനിലയിൽ പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിൽ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിദഗ്ധ തൊഴിലിൽ പരിശീലനം നൽകി മറ്റ് മേഖലകളിൽ കൂടി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. തില്ലങ്കേരി കുണ്ടേരിഞ്ഞാൽ അംഗൻവാടിക്ക് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.