––––––––കാക്കയക്കാട്–––––––––– നാഷനലൈസ്ഡ് ബാങ്ക് ശാഖ അനുവദിക്കണം

––––––––കാക്കയക്കാട്–––––––––– നാഷനലൈസ്ഡ് ബാങ്ക് ശാഖ അനുവദിക്കണം ഇരിട്ടി: ––––––––––––––കാക്കയക്കാട്–––––––––––––––––––––––– മേഖലയിൽ നാഷനലൈസ്ഡ് ബാങ്കി​ൻെറ ശാഖകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി നേതൃയോഗം ആവശ്യപ്പെട്ടു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ വ്യാപാരികളും പൊതുസമൂഹവും ഒരുപോലെ പ്രയാസം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മേഖലയിൽ മറ്റ് നാഷനലൈസ്ഡ് ബാങ്കുകൾ ഇല്ല എന്നത്. ഒരു പതിറ്റാണ്ട് കാലത്തിലേറെയായി മറ്റൊരു ബാങ്ക് വേണമെന്നുള്ള ആവശ്യം ഉണ്ടായിരുന്നു. അതിനുവേണ്ടി കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചിരുന്നെങ്കിലും പിന്നീട് മറ്റ് നടപടിക്രമങ്ങളൊന്നും നടന്നില്ല. യോഗത്തിൽ വ്യാപാരി നേതാക്കളായ ടി.എസ്. സെബാസ്​റ്റ്യൻ, ഇ. സിനോജ്, ഷൈജു ജോർജ്, ടി.വി. രാജരക്നൻ, കെ. ഭാസ്കരൻ, കെ.കെ. ഹരിദാസ്, സമീർ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.