വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണു

വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണുപാപ്പിനിശ്ശേരി: കനത്ത മഴക്കിടെ പാപ്പിനിശ്ശേരി മാങ്കടവിൽ കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. പ്രജിത്രയുടെ ഹരിജൻ കോളനിക്ക് സമീപത്തെ വീടിന് പിന്നിലെ കുന്നിന്‍റെ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞാണ് വീടിന് ഭീഷണിയായത്​. ഇടിയുന്ന കുന്നിന് മുകളിലുള്ള വീട്ടിൽ അരിങ്ങളൻ സുകുമാരന്‍റെ കുടുംബവും താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ രണ്ടു വീടുകൾക്കും കനത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇരു വീട്ടുകാരോടും മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ചിത്രം: പാപ്പിനിശ്ശേരി മാങ്കടവ് ഹരിജൻ കോളനിയിലെ പ്രജിത്രയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.