ഭ്രാന്തൻ നായുടെ കടിയേറ്റ്​ പരിക്ക്

ഭ്രാന്തൻ നായുടെ കടിയേറ്റ്​ പരിക്ക്​പാനൂർ: സെൻട്രൽ പൊയിലൂരിൽ ബന്ധുവി​ൻെറ മരണവീട്ടിൽ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന യുവാക്കൾക്ക് ഭ്രാന്തൻ നായുടെ കടിയേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ് വലിയപറമ്പത്ത് രാജേഷ്, പന്തക്കാലിൽ രമേശൻ എന്നിവർക്ക് കടിയേറ്റത്. രമേശ​ൻെറ രണ്ട് കാലുകളിലും നായ്​ കടിക്കുന്നത് കണ്ട രാജേഷ് നായെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ ചൂണ്ടുവിരലിൽ കടിക്കുകയായിരുന്നു. രണ്ടു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രാജേഷി​ൻെറ കൈവിരലി​ൻെറ ഞരമ്പ് മുറിയുകയും എല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.