വീട് നിർമാണത്തിൽ ക്രമക്കേടെന്ന്; പ്രവൃത്തി തടഞ്ഞു

വീട് നിർമാണത്തിൽ ക്രമക്കേടെന്ന്; പ്രവൃത്തി തടഞ്ഞുകൊട്ടിയൂർ: വീട് നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപിച്ച്​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രവൃത്തി തടഞ്ഞു. പാൽച്ചുരം ആദിവാസി കോളനിയിലാണ് സംഭവം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ പാൽച്ചുരം ആദിവാസി കോളനിയിൽ രണ്ട് വീടുകളാണ് നിർമിക്കുന്നത്. ഇതിൽ ഒരു വീടി​ൻെറ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. എന്നാൽ, അടുത്ത വീടി​ൻെറ കോൺക്രീറ്റ് ചെയ്യാനായി ഇട്ട കമ്പിയിൽ വലിയ തോതിൽ വിടവുണ്ടെന്നാരോപിച്ചാണ് കൊട്ടിയൂർ ഈസ്​റ്റ്​ മേഖല സെക്രട്ടറി എൻ. സന്ദീപ്, സി.പി.എം അമ്പായത്തോട് ബ്രാഞ്ച് സെക്രട്ടറിബിനു, ഡി.വൈ.എഫ്.ഐ അംഗങ്ങളായ ജോയൽ ജോൺസൺ, രതീഷ്തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞത്. പഞ്ചായത്ത് അസി. എൻജിനീയർ, വി.ഇ.ഒ, പഞ്ചായത്ത് അസി. സെക്രട്ടറി എന്നിവർ വീട് സന്ദർശിച്ച് പരാതി പരിഹരിച്ച ശേഷം പ്രവൃത്തി പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.