പരാതികൾ എം.എൽ.എയെ നേരിട്ടറിയിക്കാം

പരാതികൾ എം.എൽ.എയെ നേരിട്ടറിയിക്കാംഅഴീക്കോട്​: അഴീക്കോട് മണ്ഡലത്തിലുള്ളവർക്ക്​ പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ.വി. സുമേഷ് എം.എല്‍.എ പഞ്ചായത്ത്, കോര്‍പറേഷന്‍, സോണല്‍ പ്രദേശങ്ങളില്‍ പൊതുജനങ്ങളെ നേരില്‍ കാണുന്നു. 'എം.എൽ.എ ഇന്‍ പഞ്ചായത്ത്' പരിപാടി അഴീക്കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സോണല്‍ ഓഫിസുകളിലുമാണ് സംഘടിപ്പിക്കുന്നത്. സെപ്​റ്റംബര്‍ 23 മുതല്‍ 28 വരെയാണ് പരിപാടി. 23ന് രാവിലെ 10.30 മുതല്‍ ഉച്ച 12വരെ ചിറക്കല്‍ പഞ്ചായത്ത്, 24ന് ഉച്ച 2.30 മുതല്‍ നാലുവരെ അഴീക്കോട്, 25ന് രാവിലെ 11.30 മുതല്‍ ഉച്ച ഒരുമണിവരെ വളപ്പട്ടണം, ഉച്ച 2.30 മുതല്‍ നാലുവരെ നാറാത്ത്, 28ന് രാവിലെ 11.30 മുതല്‍ ഉച്ച ഒരുമണി വരെ പാപ്പിനിശ്ശേരി, ഉച്ച രണ്ട് മുതല്‍ മൂന്നുവരെ പള്ളിക്കുന്ന് സോണല്‍, 3.30 മുതല്‍ 4.30 വരെ പുഴാതി സോണല്‍ എന്നിങ്ങനെയാണ് പരിപാടി. ഓരോ ദിവസവും അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത്/ സോണൽ ഓഫിസുകളില്‍ ചെന്ന് എം.എൽ.എയെ നേരിട്ട് പരാതി അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.