നിവേദനം നൽകി

കേളകം: കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിൽ അടിയന്തരമായി ആവശ്യത്തിനുള്ള ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് യതായി കൊട്ടിയൂർ ഈസ്​റ്റ്​ മേഖല ഡി.വൈ.എഫ്.ഐ പ്രസിഡൻറ്​ കെ.എസ്. വരുൺ, സെക്രട്ടറി എൻ. സന്ദീപ്, അമൃതരാജ്, സരുൺ ഗണേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ഡോക്ടർമാർ അവധിയിൽ പോയതോടെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ താളം തെറ്റിയതായും കോവിഡ് പ്രതിസന്ധിയിൽ വിഷമസന്ധിയിലായ മലയോര ജനതയുടെ ആരോഗ്യസുരക്ഷക്കായി അടിയന്തര ഇടപെടലുണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.