ഇരിട്ടി അഗ്നിരക്ഷാസേന: പയഞ്ചേരിമുക്കിൽ കെട്ടിടം നിർമിക്കുമെന്ന വാഗ്​ദാനം നടപ്പായില്ല

ഇരിട്ടി അഗ്നിരക്ഷാസേന: പയഞ്ചേരിമുക്കിൽ കെട്ടിടം നിർമിക്കുമെന്ന വാഗ്​ദാനം നടപ്പായില്ലപടം irt fire force ഇരിട്ടി അഗ്നിരക്ഷാസേനയുടെ കെട്ടിടത്തിന്​ മുകളിലെ പഴകിദ്രവിച്ച കുടിവെള്ളസംഭരണിഅഗ്നിരക്ഷാസേനക്ക് അപകടഭീഷണിയായി ജലസംഭരണി ഇരിട്ടി: നാടിനെ ആപത്ഘട്ടത്തിൽ സഹായിക്കാനെത്തുന്ന അഗ്നിരക്ഷാസേനക്ക്​ അപകടഭീഷണിയായി ഏതുനിമിഷവും നിലംപൊത്താവുന്ന കൂറ്റൻ കുടിവെള്ള സംഭരണി. ഇരിട്ടി അഗ്നിരക്ഷാനിലയം സ്ഥിതിചെയ്യുന്ന പഴയ കെട്ടിട സമുച്ചയത്തിലെ പഴകിദ്രവിച്ച കോണ്‍ക്രീറ്റ് ജലസംഭരണിയാണ് ഏതുസമയവും നിലംപതിക്കാനൊരുങ്ങി അപകടഭീഷണിയുയർത്തുന്നത്.നേരമ്പോക്കിലുള്ള പഴയ ഗവ. ആശുപത്രി കെട്ടിടമാണ് അഗ്നിരക്ഷാസേന ഓഫിസിനും ഗാരേജിനും ഒപ്പം ജീവനക്കാര്‍ക്ക് വിശ്രമിക്കാനുമായി ഒരുക്കിയിരുന്നത്. രാപ്പകലില്ലാതെ നാടി​ൻെറ രക്ഷകരായി ഓടിയെത്തുന്ന സേനാംഗങ്ങൾ ജീവൻ പണയംവെച്ചാണ് ഇവിടെ അന്തിയുറങ്ങുന്നതും ജോലി ചെയ്യുന്നതും. താഴേക്ക് പതിക്കാനൊരുങ്ങിയിരിക്കുന്ന കുടിവെള്ള ടാങ്കി​ൻെറ കോണ്‍ക്രീറ്റ് പാളികള്‍ 30ഒാളം ജീവനക്കാരുടെ ഉറക്കംകെടുത്തുകയാണ്.ഇരിട്ടി അഗ്നിരക്ഷാസേനക്ക്​ സ്വന്തമായി ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്​ പയഞ്ചേരിമുക്കിലുള്ള പൊതുമരാമത്ത് അധീനതയിലുള്ള ഭൂമി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സാങ്കേതികത്വത്തി​ൻെറ നിയമക്കുരുക്കില്‍പെട്ട് തീരുമാനം ഇഴയുകയാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍പോലും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഇരിട്ടിയുടെ രക്ഷകര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കണമെന്ന ആവശ്യം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.