വ്യാജ ലൈസൻസുള്ള തോക്ക്​; മൂന്ന്​ കശ്​മീർ സ്വദേശികൾക്കെതിരെ കേസ്

വ്യാജ ലൈസൻസുള്ള തോക്ക്​; മൂന്ന്​ കശ്​മീർ സ്വദേശികൾക്കെതിരെ കേസ്​കണ്ണൂർ: എ.ടി.എമ്മിൽ പണം നിറക്കാൻ പോകുന്ന വാഹനത്തിൽനിന്ന്​ ലൈസൻസില്ലാത്ത തോക്ക്​ പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന്​ കശ്​മീർ സ്വദേശികൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ്​ കേസെടുത്തു. രജൗറി ജില്ലക്കാരായ കശ്​മീർ സിങ്​, പ്രദീപ്​ സിങ്​, കല്യാൺ സിങ്​ എന്നിവർക്കെതിരെയാണ്​ കേസ്​. പിടിച്ചെടുത്ത തോക്കുകൾക്ക്​ ലൈസൻസുണ്ടായിരുന്നില്ല. കൂടാതെ തോക്കിന്‍റെ ​ലൈസൻസെന്നുപറഞ്ഞ്​ സ്​റ്റേഷനിൽ ഹാജരാക്കിയ രേഖകൾ വ്യാജമായിരുന്നു. എ.ടി.എമ്മിൽ പണം നിറക്കാൻ കരാർ ഏറ്റെടുത്ത കശ്​മീർ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ്​ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്​. വിശദ പരിശോധനക്കായി തോക്കുകൾ എ.ഡി.എമ്മിന്​ കൈമാറുമെന്ന്​ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.