പി.ജിക്ക്​ വർഗീയ പാഠഭാഗങ്ങൾ; വ്യാപക പ്രതിഷേധം

പി.ജിക്ക്​ വർഗീയ പാഠഭാഗങ്ങൾ; വ്യാപക പ്രതിഷേധംസംസ്ഥാന തലത്തിൽ വ്യാപക പ്രതിഷേധമുയര്‍ത്തുമെന്ന്​ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകൾ പടങ്ങൾ -SP 03, SP 07, SP 08കണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്താനാണ്​​ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. സിലബസിലെ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന നടപടിക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി സർവകലാശാല മാർച്ച് നടത്തി. കെ.എസ്.യു കണ്ണൂർ സർവകലാശാല കാമ്പസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സിലബസ് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു. ഇടതുപക്ഷ സിൻഡിക്കേറ്റ് സംഘ്​പരിവാറി​ൻെറ കുഴലൂത്തുകാരായി മാറിയെന്ന്​ മാക്കുറ്റി പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ് അധ്യക്ഷത വഹിച്ചു. വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന സർവകലാശാല സെനറ്റ്​ യോഗത്തിൽ താൻ ഉന്നയിച്ച അടിയന്തര പ്രമേയം മാറ്റിവെച്ചത് ദൗർഭാഗ്യകരമാണെന്ന്​ അംഗം ആർ.കെ. ബിജു പറഞ്ഞു. സിലബസിൽ മാറ്റങ്ങൾ വരുത്തണമെന്ന്​ ബിജു അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൈസ് ചാൻസലർ അടുത്ത യോഗത്തിലേക്ക്​ ഇത്​ മാറ്റിവെക്കുകയായിരുന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.​ ആർ.എസ്.എസ് രാഷ്​ട്രീയ നയത്തിന് കേരളത്തിലെ ഇടതുപക്ഷം പിന്തുണ നൽകുന്നതി​ൻെറ തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്ന്​ ഡി.സി.സി പ്രസിഡൻറ്​ മാർട്ടിൻ ജോർജ്​ അഭിപ്രായപ്പെട്ടു. വിവാദ സിലബസ്​ പിൻവലിക്കാൻ വൈസ്​ ചാൻസലർ തയാറാകണമെന്ന്​ മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പും സർക്കാർ തന്നെയും സംഘ്​പരിവാറി​ൻെറ പിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിലബസിനെ കാവിവത്കരിക്കാനുള്ള നീക്കം ചെറുത്തു തോൽപിക്കുക, പാഠഭാഗം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ഫ്രറ്റേണിറ്റി കണ്ണൂർ യൂനിവേഴ്സിറ്റിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ലുബൈബ് ബഷീർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.