നോമിനേഷൻ ക്ഷണിച്ചു

നോമിനേഷൻ ക്ഷണിച്ചു പയ്യന്നൂർ: ദു​ൈബ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി പയ്യന്നൂരുകാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തകനായിരുന്ന ജി.ഇ. സുധാകര​ൻെറ സ്മരണാര്‍ഥം അദ്ദേഹത്തി​ൻെറ കുടുംബത്തി​ൻെറ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന പുരസ്കാരത്തിന്​ നോമിനേഷൻ ക്ഷണിച്ചു. പയ്യന്നൂരും സമീപ പഞ്ചായത്തുകളിൽനിന്നുമായി ആരോഗ്യം, കാർഷികം, സാമൂഹികം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് പുരസ്കാരം സമ്മാനിക്കുന്നത്. 10,001 രൂപയും െമമേൻറായുമടങ്ങുന്നതാണ് പുരസ്കാരം. നോമിനേഷനുകള്‍ psvdubaichapter@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ സെപ്​റ്റംബർ 30നകം അയക്കണം. ഡിസംബറിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.