കാറ്ററിങ് സ്ഥാപനത്തിൽ അതിക്രമം: ഉടമക്ക് മർദനമേറ്റു

കാറ്ററിങ് സ്ഥാപനത്തിൽ അതിക്രമം: ഉടമക്ക് മർദനമേറ്റുതലശ്ശേരി: കാറ്ററിങ് സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയവരെ ചോദ്യം ചെയ്തതിന് ഉടമയെ കൈകൊണ്ടും ഇരുമ്പുവടി കൊണ്ടും അടിച്ചു പരിക്കേൽപിച്ചതായി പരാതി. ചാലിലെ കെ.കെ. ചന്തു ഹൗസിൽ കെ. സുധീർഥന്‍റെ പരാതിയിൽ സ്ഥലത്തെ മുസ്താഖ്, അജ്മൽ, താജുദ്ദീൻ, നോയൽ, കൈഫ്, ഫൈസർ എന്നിവരുടെ പേരിൽ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കുറ്റാരോപിതർ സുധീർഥന്‍റെ സ്ഥാപനത്തിൽ കയറി വരാന്തയിൽ കൂട്ടംകൂടി ചായ കുടിച്ചത് ചോദിച്ചതിനാണ് അടിച്ചതത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.