നക്ഷത്രവനം പദ്ധതിക്ക് തുടക്കം

നക്ഷത്രവനം പദ്ധതിക്ക് തുടക്കം STAR TREE.JPG വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്രവനം പദ്ധതിയുടെ ആദ്യതൈ നടുന്നുകൂത്തുപറമ്പ്: വേങ്ങാട് എൽ.പി സ്കൂളിൽ നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി. ജില്ലസോഷ്യൻ ഫോറസ്​ട്രി, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ മാനേജ്മൻെറി​ൻെറ സഹകരണത്തോടെ 40 സൻെറ്​ സ്ഥലത്താണ് നക്ഷത്രവനം നിർമിക്കുന്നത്. കാഞ്ഞിരം, പ്ലാവ്, മാവ്, നെല്ലി, അരയാൽ തുടങ്ങിയ 27 ഓളം മരങ്ങളാണ് നട്ടത്. നക്ഷത്രങ്ങളുമായി ബന്ധിപ്പിച്ചാണ് മരങ്ങളുടെ ക്രമീകരണം. പ്രദേശവാസികളും പി.ടി.എ ഭാരവാഹികളും ചേർന്നാണ് വനം സംരക്ഷണമൊരുക്കുക. ഉദ്ഘാടനം വേങ്ങാട് പഞ്ചായത്തംഗം പി.എം. ബിജു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ വി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.വി. ശുഭ, സിന്ദു വിനോദ്, പ്രശാന്ത് വേങ്ങാട്, രാജാൻ വേങ്ങാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.