ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു

ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചുപി. വൈ. ആർ എം.എൽ.എ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള ഉപഹാരം എം. വിജിൻ എം.എൽ.എ പഞ്ചായത്ത് പ്രസിഡൻറ്​ എ. പ്രാർഥനക്ക് കൈമാറുന്നുപയ്യന്നൂർ: കോവിഡ് വാക്സിനേഷൻ ഒന്നാംഘട്ടം നൂറുശതമാനം പൂർത്തീകരിച്ച കല്യാശ്ശേരി മണ്ഡലത്തിലെ ആദ്യ പഞ്ചായത്തായ കുഞ്ഞിമംഗലത്തെ ആരോഗ്യ പ്രവർത്തകരെയും ഭരണസമിതിയെയും എം. വിജിൻ എം.എൽ.എ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കവിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പ്രാർഥന എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. സെക്രട്ടറി പി. ബാബുരാജ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർപേഴ്സൻ കെ. ശോഭ നന്ദിയും പറഞ്ഞു.വികസനകാര്യ സ്​ഥിരം സമിതി ചെയർപേഴ്സൻ ജിഷ ബേബി, ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർമാൻ പി. കരുണാകരൻ മാസ്​റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.