ചെമ്പന്തൊട്ടി -നടുവിൽ റോഡ് പ്രവൃത്തി വേഗത്തിലാക്കണം

ചെമ്പന്തൊട്ടി -നടുവിൽ റോഡ് പ്രവൃത്തി വേഗത്തിലാക്കണം ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലത്തിലെ പ്രധാന പൊതുമരാമത്തു റോഡായ ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി -നടുവിൽ റോഡ്​ പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി അധികൃതർക്ക് കത്ത് നൽകിയതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. 2020 ജൂണിൽ ചേർന്ന കിഫ്ബി ബോർഡ് പ്രവൃത്തിക്ക് അംഗീകാരം നൽകിയിരുന്നു. തുടർന്ന് ആഗസ്​റ്റിൽ 31.91 കോടി രൂപക്ക് ധനാനുമതിയായി. എന്നാൽ, പദ്ധതിക്ക് അംഗീകാരം നൽകി ഒരുവർഷത്തിലധികം കഴിഞ്ഞിട്ടും സാങ്കേതികാനുമതി നൽകാനോ ടെൻഡർ നടപടി പൂർത്തിയാക്കി ജോലി ആരംഭിക്കാനോ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് കാലവർഷത്തിൽ പൊട്ടിത്തകർന്ന് തീർത്തും യാത്രായോഗ്യമല്ലാതായിരിക്കുകയാണെന്നും അനിശ്ചിതമായി പ്രവൃത്തി നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.