പാലക്കയം തട്ടിലേക്ക് ദീർഘദൂര ബസ് സർവിസ്

ശ്രീകണ്ഠപുരം: ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നെടുങ്കണ്ടത്തു നിന്ന്​ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്​റ്റ്​ ബസ് സർവിസ്. ജോൺ ബ്രിട്ടാസ് എം.പി നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത മന്ത്രി ആൻറണി രാജു ഇതിനായി നിർദേശം നൽകിയത്. പാലക്കയം തട്ടി​ൻെറ വികസനത്തിന് കൂടുതൽ ഗതാഗത സൗകര്യം അനിവാര്യമാണെന്ന ബ്രിട്ടാസി​ൻെറ ആവശ്യമാണ് അതിവേഗത്തിൽ മന്ത്രി അംഗീകരിച്ചത്. പാലക്കയംതട്ടി​ൻെറ തൊട്ടടുത്ത പ്രദേശമായ പുലിക്കുരുമ്പയാണ് ബ്രിട്ടാസി​ൻെറ നാട്. രാവിലെ ആറിന് നെടുങ്കണ്ടത്തു നിന്ന് ആരംഭിക്കുന്ന ബസ്​ രാജാക്കാട്, അടിമാലി, കോതമംഗലം, തൃശൂർ, കോഴിക്കോട് വഴി 5.10ന് പാലക്കയം തട്ടിലെത്തും. ഇടുക്കിയിലേയും കണ്ണൂരിലെയും ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന സർവിസ് രണ്ടു ജില്ലകളിലേയും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.