കണ്ണൂര്‍ ഹെഡ് പോസ്​റ്റ്​ ഒാഫിസിനുമുന്നില്‍ അടുപ്പുകൂട്ടി സമരം

കണ്ണൂര്‍ ഹെഡ് പോസ്​റ്റ്​ ഒാഫിസിനുമുന്നില്‍ അടുപ്പുകൂട്ടി സമരംപടം....sp 03കണ്ണൂര്‍: പാചകവാതക വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മഹിള കോണ്‍ഗ്രസ് എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്​റ്റ്​ ഒാഫിസിന് മുന്നില്‍ അടുപ്പുകൂട്ടി ധർണ നടത്തി. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡൻറ്​ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹം നടപ്പാക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും ജനങ്ങളെ ദ്രോഹിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാറി​ൻെറ ശ്രദ്ധ. പാചകവാതകത്തി​ൻെറയും പെട്രോളി​ൻെറയും വില വര്‍ധിച്ചതുകാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു. മഹിള കോണ്‍ഗ്രസ് എസ് ജില്ല പ്രസിഡൻറ്​ കെ. സുലോചന അധ്യക്ഷത വഹിച്ചു. യു. ബാബുഗോപിനാഥ്, കെ.കെ. ജയപ്രകാശ്, എം. ഉണ്ണികൃഷ്​ണന്‍, ഗോപീകൃഷ്​ണന്‍, തൃപ്​തി വിജയകുമാര്‍, ഫൗസിയ അഷ്‌റഫ്, കെ. രജിത, നസീമ, ശ്രീകല ടീച്ചര്‍, സബിത സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.