കൊളക്കാട്-കാടന്‍മല റോഡ്​: പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

കൊളക്കാട്-കാടന്‍മല റോഡ്​: പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല2018ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ഭിത്തി തകർന്നത്കണിച്ചാര്‍: പ്രകൃതിക്ഷോഭത്തില്‍ പാര്‍ശ്വഭിത്തി തകര്‍ന്ന കൊളക്കാട് -കാടന്‍മല റോഡി​ൻെറ പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. 2018ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ഭിത്തി തകർന്നത്. ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ അപകടത്തിൽപെടാൻ സാധ്യതയുള്ള റോഡില്‍ മുന്നറിയിപ്പ് ബോർഡ്​ പോലും സ്ഥാപിച്ചിട്ടില്ല. ഏതാനും മുളക്കമ്പുകളും കല്ലുകളും റോഡരികിൽ നിരത്തി​െവച്ചതല്ലാതെ യാത്രക്കാരുടെ സുരക്ഷക്കായി മറ്റ് സംവിധാനമൊന്നും ഒരുക്കിയിട്ടില്ല. രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം പോകാന്‍ കഴിയാത്തവിധം റോഡ് ഇടിഞ്ഞിട്ടും ഇവ പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.