വെങ്ങര റെയിൽവേ മേൽപാലം നിർമാണത്തിന്​ തുടക്കം

വെങ്ങര റെയിൽവേ മേൽപാലം നിർമാണത്തിന്​ തുടക്കംചിത്ര വിശദീകരണം: വെങ്ങര റെയിൽവേ മേൽപാലം പ്രവൃത്തിയുടെ പൈലിങ് ആരംഭിച്ചപ്പോൾ290.10 മീറ്റർ ദൈർഘ്യത്തിൽ 13 സ്പാനുകളോടുകൂടി നിർമിക്കുന്ന മേൽപാലത്തിന് 10.06 മീറ്റർ വീതിയുണ്ടാകുംപാലത്തിന് സർക്കാർ അനുവദിച്ചത് 21 കോടിപഴയങ്ങാടി: റെയിൽവേ മേൽപാലമെന്ന ജനങ്ങളുടെ ചിരകാലാഭിലാഷത്തിനു സാക്ഷാത്​കാരമായി പാലത്തി​ൻെറ നിർമാണം ആരംഭിച്ചു. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിച്ചതോടെ പൈലിങ് ജോലികൾക്കാണ് ഇപ്പോൾ തുടക്കമിട്ടത്.പഴയങ്ങാടിയിൽനിന്ന് മുട്ടം, ഏഴിമല നേവൽ അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പാതയിലാണ് വെങ്ങര ലെവൽ ക്രോസിന് മേൽപാലം നിർമിക്കുന്നത്. ഇതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.290.10 മീറ്റർ ദൈർഘ്യത്തിൽ 13 സ്പാനുകളോടുകൂടി നിർമിക്കുന്ന മേൽപാലത്തിന് 10.06 മീറ്റർ വീതിയുണ്ടാകും. മേൽപാലത്തിനനുബന്ധമായി നടപ്പാതയും സജ്ജീകരിക്കും.റെയിൽവേ ലൈനിന്​ മുകളിലെ അലൈൻമൻെറിന് റെയിൽവേയുടെ അനുമതി ലഭ്യമാക്കേണ്ടതുണ്ട്. മേൽപാലത്തിനായി 21 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.