റോഡ് കൈയേറിയതായി പരാതി

റോഡ് കൈയേറിയതായി പരാതിപഴയങ്ങാടി: മാട്ടൂൽ സെൻട്രൽ മെയിൻ റോഡിൽ 20 നമ്പർ സ്ട്രീറ്റിൽ 17 കുടുംബങ്ങൾ ഉപയോഗിക്കുന്ന അനുബന്ധ റോഡ് കല്ലുവെച്ച് തടഞ്ഞതായി പരാതി.30 വർഷം മുമ്പ് നിലവിൽവന്ന റോഡാണ് സ്വകാര്യവ്യക്തി തടഞ് ഗതാഗതം നിരോധിച്ചതെന്ന് റോഡി​ൻെറ ഗുണഭോക്താക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന റോഡ് ഗുണഭോക്താക്കളുടെ പരാതി മാട്ടൂൽ പഞ്ചായത്ത് അവഗണിച്ച പശ്ചാത്തലത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗുണഭോക്താക്കളുടെ പ്രതിനിധികളായ കെ.വി. പുരുഷോത്തമൻ, കെ.പി. ഇബ്രാഹീംകുട്ടി, ഇ.കെ. മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.