റബർവില ഉയരത്തിൽ

വില വീണ്ടും ഉയരുമെന്ന്​ വ്യാപാര കേന്ദ്രങ്ങൾ കേളകം: സംസ്ഥാനത്ത് റബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ആർ.എസ്.എസ് -4 ഇനത്തി​ൻെറ വില കിലോക്ക് 178.50 രൂപയാണ്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വില വീണ്ടും ഉയരുമെന്നാണ് വ്യാപാര കേന്ദ്രങ്ങളുടെ സൂചന. മഴക്കാലത്ത്​ ടാപ്പിങ് കുറവായതിനാൽ വിപണിയിൽ റബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്. സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. 2013 ജൂ​ൈലയിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. 2012ൽ 242 രൂപവരെ വില ഉയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.