പൊന്നോണമാക്കാം; സഞ്ചാരികളെ ഇതിലേ.....

പൊന്നോണമാക്കാം; സഞ്ചാരികളെ ഇതിലേ.....പടം -സന്ദീപ്​തിരക്ക്​ കുറക്കാൻ ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്​ സംവിധാനംകണ്ണൂർ: മഹാമാരി വിതച്ച ഇടവേളക്കുശേഷം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി. ഓണക്കാലത്ത്​ കുടുംബങ്ങളുമായി അവധി ആഘോഷിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ്​ ചട്ടം പാലിച്ച്​ വിപുലമായ ഓൺലൈൻ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ്​ കേന്ദ്രങ്ങളിൽ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ നിയന്ത്രണങ്ങളിൽ അയവുവന്നതോടെ പ്രധാന വിനോദ കേന്ദ്രങ്ങളായ പാലക്കയംതട്ട്​, വൈതൽമല, പാലുകാച്ചിമല, പറശ്ശിനിക്കടവ്​, വാഴമല, വയലപ്ര പാർക്ക്​​, ചൂടാട്ട്​ ബീച്ച്​ എന്നിവിടങ്ങളിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. ലോക്​ഡൗണി​െന തുടർന്ന്​ വരുമാനം നിലച്ച ടൂറിസം മേഖലക്ക്​ ഇതോടെ പുത്തനുണർവായി​. വേനലവധിക്കാലത്താണ്​ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതലായും തിരക്കനുഭവപ്പെടുന്നത്​. കോവിഡി​ൻെറ രണ്ട്​ വ്യാപന ഘട്ടത്തിലും ലോക്​ഡൗൺ പ്രഖ്യാപിച്ചതി​െന തുടർന്ന്​ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ഇത്​ ടൂറിസം മേഖലക്ക്​ വരുമാനക്കുറവും കനത്ത തിരിച്ചടിയുമാണ്​ സൃഷ്​ടിച്ചത്​. ഓണം അവധിക്ക്​ ലഭിക്ക​ുന്ന വരുമാനത്തോടെ ഇതിനെ കുറച്ചെങ്കിലും മറികടക്കാമെന്നാണ്​ ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ. വരുമാനമസുരിച്ച്​ പയ്യാമ്പലത്ത്​ കൂടുതൽ സൗന്ദര്യവത്​കരണത്തിനുള്ള നടപടികളും ഡി.ടി.പി.സിയുടെ പരിഗണനയിലുണ്ട്​. കൂടുതൽ ഇരിപ്പിടമടക്കമുള്ള സൗകര്യം ഏർപ്പെടുത്തും. കണ്ണൂർ, തലശ്ശേരി കോട്ടകളിലും ഓണത്തോടനുബന്ധിച്ച്​ സഞ്ചാരിക​ളെ പ്രവേശിപ്പിക്കാനുള്ള ആലോചനയിലാണ്​ അധികൃതർ. കോട്ടകൾ തുറക്കുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കേണ്ടത്​ ആർക്കിയോളജിക്കൽ വകുപ്പും ദുരന്ത നിവാരണ അതോറിറ്റി ​ചെയർമാനായ ജില്ല കലക്​ടറുമാണ്​. ................................................................................കോവിഡ്​ ചട്ടം നിർബന്ധം -കെ.സി. ശ്രീനിവാസൻ (സെക്രട്ടറി, ഡി.ടി.പി.സി) ഓണത്തോടനുബന്ധിച്ച്​ സഞ്ചാരികളുടെ എണ്ണം കൂടുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ്​ ചട്ടം നിർബന്ധമായും പാലിച്ചായിരിക്കും പ്രവർത്തനം. തിരക്ക്​ കുറക്കാൻ ഓൺലൈൻ ബുക്കിങ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്​. കൂടാതെ 76 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റോ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കോ മാത്രമാണ്​ കേന്ദ്രങ്ങളിൽ പ്രവേശനം. സാമൂഹിക അകലം പാലിച്ച്​ നിശ്ചിത എണ്ണത്തിലുള്ളവരെ മാത്രമേ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ. ​ മാസ്​ക്​ നിർബന്ധവുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.