ഓണസമൃദ്ധിക്ക് തുടക്കംപയ്യന്നൂർ: നഗരസഭയിൽ ഓണസമൃദ്ധി കർഷക ചന്തകൾ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പെരുമ്പ കോറോം റോഡ്, കോറോം രക്തസാക്ഷി വായനശാല പരിസരം എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് കൃഷിഭവനു കീഴിലുള്ള കർഷകരിൽ നിന്ന് ശേഖരിച്ച കാർഷിക വിഭവങ്ങൾ ഉപേയാഗിച്ച് 17 മുതൽ 20 വരെ കർഷക ചന്ത ഒരുക്കുന്നത്.കൗൺസിലർമാരായ ഗൗരി, ഇക്ബാൽ പോപ്പുലർ, വിജയകുമാരി,കൃഷി അസി. ഡയറക്ടർ ടി.പി.എം. നൂറുദ്ദീൻ, അസി. കൃഷി ഓഫിസർ ഗീത, കൃഷി അസി. പി.കെ. സജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.----------------------പി.െവെ.ആർ ഓണചന്തപയ്യന്നൂരിൽ നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന ഓണച്ചന്ത ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.