ഓണമധുരത്തിന് പായസമേളപടം -സന്ദീപ്കണ്ണൂർ: ഓണത്തോടനുബന്ധിച്ച് കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ പായസമേള തുടങ്ങി. മേളയുടെ ഉദ്ഘാടനം ലൂംലാന്‍ഡ് ഹോട്ടലില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിച്ചു.കേരളത്തിൽ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണ് ഉള്ളതെന്നും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കണ്ടെത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രദേശങ്ങളില്‍ കെ.ടി.ഡി.സി പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ന്നുവരാനുള്ള സാധ്യത ഏറെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, അട പ്രഥമന്‍, പഴം പായസം, ആലപ്പുഴ പാല്‍പായസം, സ്‌പെഷല്‍ പായസങ്ങളായ കാരറ്റ്, ബീറ്റ്‌റൂട്ട്, പഴം, ചക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവ മേളയില്‍ ലഭ്യമാണ്. ലിറ്ററിന് 300 രൂപയാണ് വില. ആഗസ്റ്റ് 21 വരെ രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് മേള. ലൂംലാന്‍ഡ് ഹോട്ടലിന് പുറമെ ജില്ല പഞ്ചായത്ത് കെട്ടിടത്തിന് സമീപവും പായസം കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.