'പൊലീസ് നടപടി പ്രതിഷേധാർഹം'

'പൊലീസ് നടപടി പ്രതിഷേധാർഹം' തലശ്ശേരി: ബക്രീദ് തലേന്ന് ജൂബിലി റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങൾക്കിരയായി വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തലശ്ശേരി പൊലീസി​ൻെറ നടപടി പ്രതിഷേധാർഹമാണെന്ന്വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസ്​താവിച്ചു. പ്രതിയെ അറസ്​റ്റുചെയ്യാതെ സംരക്ഷണമൊരുക്കുന്ന നിലപാട് തുടരുകയാണെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ മുനിസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ്​ സാജിദ് കോമത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. അജ്മൽ, കെ.കെ. അസ്കർ, സുവൈന, അബ്​ദുൽ അസീസ്, പി.എം. അബ്​ദുൽ നാസർ, മാജിദ അഷ്ഫാഖ്, മിസ്അബ് ഷിബിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.