പ്രേമരാജ​െൻറ തിരോധാനത്തിന് ഒന്നരപ്പതിറ്റാണ്ട്

പ്രേമരാജ​ൻെറ തിരോധാനത്തിന് ഒന്നരപ്പതിറ്റാണ്ട് ട്രെയിനിൽ 2006 ആഗസ്​റ്റ്​ 12ന്​ തിരുവനന്തപുരത്തുനിന്ന്​ സുഹൃത്തിനോടൊത്ത്​ നാട്ടിലേക്ക് തിരിച്ചതായിരുന്നു പയ്യന്നൂർ: ചെറുതാഴം സർവിസ് സഹകരണ ബാങ്ക് ഏഴിലോട് ശാഖ മാനേജർ പിലാത്തറയിലെ വി.വി. പ്രേമരാജ​ൻെറ തിരോധാനത്തിന് 15 വയസ്സ്​. വിവിധ ഏജൻസികൾ മാറിമാറി അന്വേഷിച്ചിട്ടും ഉത്തരം കിട്ടിയില്ല. 2006 ആഗസ്​റ്റ്​ 12നാണ് പ്രേമരാജനെ ട്രെയിനിൽ കാണാതാവുന്നത്. തിരുവനന്തപുരത്തുനിന്ന്​ സുഹൃത്ത് കണ്ണോത്തുവീട്ടിൽ പത്മനാഭനോടൊത്ത് നാട്ടിലേക്ക് തിരിച്ചതായിരുന്നു പ്രേമരാജൻ. ഒരുപരിശീലനത്തിന് പോയി തിരിച്ചുവരുകയായിരുന്നു ഇരുവരും. ആലുവയിൽവെച്ച് പത്മനാഭൻ പ്രേമരാജനെ കണ്ടിരുന്നു. എന്നാൽ, പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ കണ്ടില്ലെന്ന് പത്മനാഭൻ റെയിൽവേ പൊലീസിന് മൊഴിനൽകിയിരുന്നു. ബാഗ് വണ്ടിയിൽ ഉണ്ടായിരുന്നു. പത്മനാഭ​ൻെറ പരാതിയിൽ പരപ്പനങ്ങാടി റെയിൽവേ പൊലീസ് കേസ്​ രജിസ്​റ്റർ ചെയ്തു. റെയിൽവേ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെങ്കിലും 15 വർഷം പിന്നിടുമ്പോഴും ഉത്തരം കണ്ടെത്താനായില്ല. ബാങ്ക് ഉദ്യോഗസ്ഥൻ എന്നതിലുപരി നാടി​ൻെറ സാമൂഹിക– സാംസ്കാരിക മേഖലയിലും നിറസാന്നിധ്യമായിരുന്നു കാണാതാവുമ്പോൾ 42 വയസ്സുണ്ടായിരുന്ന പ്രേമരാജൻ. സി.പി.എം ചെറുതാഴം വെസ്​റ്റ്​ ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം വില്ലേജ് ഭാരവാഹിയുമായിരുന്നു. തിരോധാനത്തിനുശേഷം സി.പി.എം നിരവധി തവണ അധികാരത്തിലെത്തിയിട്ടും പ്രേമരാജനെ കണ്ടെത്താനാവാത്തത് നാട്ടുകാരിലും ഒരുവിഭാഗം പാർട്ടി അണികളിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭാര്യയും ഏകമകനുമടങ്ങുന്ന കുടുംബം ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അന്വേഷണം ഇപ്പോൾ നിലച്ച മട്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.