കർഷക സമരത്തിന് ഐക്യദാർഢ്യം

ശ്രീകണ്ഠപുരം: ദേശീയ പ്രഖ്യാപിച്ച് കർഷക സംയുക്ത മുന്നണിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ഏരിയയിലെ 15 വില്ലേജ് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് കർഷക മാർച്ച് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം പോസ്​റ്റ്​ ഒാഫിസിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ ജില്ല എക്സിക്യുട്ടീവംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ല എക്സിക്യുട്ടീവംഗം എം. വേലായുധൻ സംസാരിച്ചു. ചൂളിയാട് മലപ്പട്ടം പ്രഭാകരൻ, ചന്ദനക്കാംപാറയിൽ കെ.പി. രമണി, പടിയൂരിൽ എം. അനിൽകുമാർ, ചെങ്ങളായിൽ സി.എച്ച്. മേമി, ചുഴലിയിൽ കെ. ജനാർദനൻ, വളക്കൈയ്യിൽ ഇ. ജനാർദനൻ, കുടിയാന്മലയിൽ കെ.പി. കുമാർ, ഐച്ചേരിയിൽ എം.സി. നാരായണൻ, പയ്യാവൂരിൽ എം.സി. ഹരിദാസൻ, ഏരുവേശിയിൽ എം.സി. രാഘവൻ, ഇരിക്കൂറിൽ എം. ബാബുരാജ്, നിടിയേങ്ങയിൽ വി.സി രാമചന്ദ്രൻ, ബ്ലാത്തൂരിൽ വി.സി കുഞ്ഞി നാരായണൻ, മലപ്പട്ടത്ത് പി. മാധവൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.