എസ്​.പി.സി ആഘോഷം

എസ്​.പി.സി ആഘോഷം ആറളം: ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്​കൂൾ സ്​റ്റുഡൻറ് പൊലീസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ പന്ത്രണ്ടാം വാർഷികത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച ഒരാഴ്​ച നീണ്ടു നിന്ന ആഘോഷങ്ങൾ സമാപിച്ചു. സമാപനത്തി​ൻെറ ഭാഗമായി സ്​കൂളിൽ നിന്നും പത്താംതരം പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വീടുകളിൽ ആദരിച്ചു. പ്രധാനാധ്യാപിക എൻ. സുലോചന, പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമൻ, എസ്​.പി.സി ചാർജ് ഓഫിസർമാരായ എ.പി. ശ്രീജ, ഒ.പി. സോജൻ, അധ്യാപകരായ ഡോ. രാഖി രാജ്, രവീന്ദ്ര ബാബു, എ. അനീഷ്, അനൂപ് തുടങ്ങിയവരാണ് വീടുകളിലെത്തി കുട്ടികളെ ആദരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.