അനാഥാലയ വിദ്യാർഥികൾക്ക്​ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം

തലശ്ശേരി: അനാഥാലയങ്ങളിലെ വിദ്യാർഥികൾക്കും വൃദ്ധമന്ദിരങ്ങൾ, സൈക്കോ സോഷ്യൽ സൻെററുകൾ, റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും​ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ്​ ചാരിറ്റബിൾ ഇൻസ്​റ്റിറ്റ്യൂഷൻസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. കുഞ്ഞബ്​ദുല്ല ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ്​ ബ്രദർ സജി അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം സിസ്​റ്റർ വിനീത യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി. സൈനുദ്ദീൻ,സി.എച്ച്. മൊയ്തുഹാജി, ഫാ.അനൂപ്, കെ. സലാം ഹാജി, കെ.എൻ. മുസ്തഫ, സിസ്​റ്റർ ഗ്രേസി, ഷമീമ ഇസ്​ലാഹിയ, സിസ്​റ്റർ സത്യഭാമ, ടി.പി. മഹ്മൂദ് ഹാജി, സിസ്​റ്റർ ജെസി, സിസ്​റ്റർ നിഷ റോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.