കഞ്ചാവ് മൊത്ത വിതരണക്കാരൻ പിടിയിൽ

കേളകം: മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെ പേരാവൂർ എക്‌സൈസ് അറസ്​റ്റ്​ ചെയ്​തു. ഒരു കിലോയിലേറെ കഞ്ചാവുമായി അടക്കാത്തോട് സ്വദേശി സി.ജെ. ഷിനോയിയാണ്​ (34) പേരാവൂർ സെന്‍റ്​ ജോസഫ്സ്​ സ്കൂളിന് സമീപം പിടിയിലായത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന്​ കഞ്ചാവ് എത്തിച്ച്​ മൊത്തമായും ചില്ലറയായും ആഡംബര ബൈക്കിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്​റ്റിലായതെന്ന് അധികൃതർ അറിയിച്ചു. അഞ്ചുവർഷം മുമ്പ്​ 100 കുപ്പി മാഹി മദ്യം കടത്തിയ കേസിൽ പേരാവൂർ എക്‌സൈസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.