പേരാവൂർ താലൂക്ക്​ ആശുപത്രി നവീകരണം: പ്രവൃത്തി തുടങ്ങി

പേരാവൂർ: കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പേരാവൂർ താലൂക്ക്​ ആശുപത്രിയുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങി. പഴയ ഒ.പി കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. ഫാർമസിയും ഓഫിസും പ്രവർത്തിച്ച കെട്ടിടം സ്ത്രീകളുടെ വാർഡ്, എക്സ്റേ വിഭാഗം, ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് എന്നിവയും പൊളിച്ചുമാറ്റും. 52 കോടി ചെലവഴിച്ച്​ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുക. ഒ.പി, ഐ.പി, അത്യാഹിത വിഭാഗം,ഫാർമസി,സ്നേക്ക് ബൈറ്റ് യൂനിറ്റ്, ബ്ലഡ് സ്​റ്റോറേജ്, ലേബർ റൂം, ട്രോമാകെയർ, ഫിസിയോതെറപ്പി, ദന്താശുപത്രി, മോർച്ചറി എന്നീ വിഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.