കാരയില്‍ പുനഃപ്രവൃത്തി അന്തിമഘട്ടത്തില്‍

കാരയില്‍ പുനഃപ്രവൃത്തി അന്തിമഘട്ടത്തില്‍മട്ടന്നൂര്‍: തുരങ്കം തകര്‍ന്ന് കനാലും റോഡും നെടുകെ പിളര്‍ന്ന കാരയില്‍ പുനര്‍ നിര്‍മാണപ്രവൃത്തി അവസാനഘട്ടത്തില്‍. 2019 ലെ പ്രളയത്തിലാണ് തുരങ്കവും കനാലും തകര്‍ന്നത്. തുടര്‍ന്ന് ബസ്‌ സര്‍വിസ് ഉള്‍പ്പെടെ ഗതാഗതം നിലച്ചു. പഴശ്ശി പദ്ധതി മുഖ്യ കനാലി​ൻെറ നിര്‍മാണഘട്ടത്തില്‍ 1972 ഓടെ കാരയില്‍ വലിയ തോടിനു മുകളില്‍ രണ്ട് ഗുഹാദ്വാരത്തോടെ നിര്‍മിച്ച കൂറ്റന്‍ കലുങ്കും അതിന് മുകളില്‍ മണ്ണിട്ട് ഉയര്‍ത്തിയ റോഡും കനാലുമാണ് ശക്തമായ മഴവെള്ളപ്പാച്ചിലില്‍ രണ്ടായി പിളര്‍ന്നത്. റോഡ് പിളര്‍ന്നതോടെ സമീപത്തുകൂടി താൽക്കാലിക സംവിധാനം ഒരുക്കിയാണ് യാത്ര തുടര്‍ന്നത്. പുനഃപ്രവൃത്തി വൈകിയതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിക്കുകയും പുനര്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.