തളിപ്പറമ്പ് ആർ.ഡി ഓഫിസിൽ കലക്​ടറുടെ പരിശോധന

തളിപ്പറമ്പ് ആർ.ഡി ഓഫിസിൽ കലക്​ടറുടെ പരിശോധന തളിപ്പറമ്പ്: ജില്ല കലക്ടറുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ആർ.ഡി ഓഫിസിൽ പരിശോധന. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട കരഭൂമി നേരത്തെ പണമടച്ച് തരം മാറ്റിയവർക്ക്, നെൽവയൽ -തണ്ണീർത്തട സംരക്ഷണ ഭേദഗതിയിലെ പുതിയ ഉത്തരവ് പ്രകാരം സൗജന്യമായി നൽകിയിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിച്ചത്. നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം 2008ൽ നിലവിൽ വന്ന ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട കരഭൂമി ഫോറം നമ്പർ അഞ്ച്​ ഉപയോഗിച്ച് മാറ്റാൻ സാധിക്കും. എന്നാൽ, അതിന് കഴിയാത്തവർക്ക് ഭൂമി തരം മാറ്റാൻ 2018ൽ ഭേദഗതി നിയമം പാസാക്കിയിരുന്നു. അത് പ്രകാരം സർക്കാർ നിശ്ചയിച്ച ശതമാന തുക പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കോർപറേഷനിലോ അടച്ചാൽ നിലത്തി​ൻെറ തരം മാറ്റം അനുമതി നൽകിയിരുന്നു. അതിനിടെയാണ് 25 സൻെറ്​ വരെയുള്ള ഭൂമിക്ക് തരം മാറ്റം സൗജന്യമാക്കി 2021 ഫെബ്രുവരി 25ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 2017 ഡിസംബർ 30 നകം ഭൂമി കൈവശമുള്ളവർക്കാണ് ഈ ആനുകൂല്യം കിട്ടുകയെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ നേരത്തെ തുക അടച്ച് ഭൂമി തരംമാറ്റം വരുത്തിയവർ പുതിയ അപേക്ഷയുമായി സർക്കാർ ഓഫിസുകളിൽ എത്തിത്തുടങ്ങി. അതോടെ ഫെബ്രുവരി 25നോ അതിന് ശേഷമോ എത്തിയ തരംമാറ്റ അപേക്ഷകൾ മാത്രം സ്വീകരിച്ചാൽ മതിയെന്നും നേരത്തെ തരം മാറ്റിയവരുടെ അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നും കാണിച്ച് ജൂലൈ 23ന് റവന്യൂ വകുപ്പ് സർക്കുലർ പുറത്തിറക്കി. നേരത്തെ ഫെയർ വാല്യു അടച്ച് ഭൂമി തരം മാറ്റിയവർക്ക് ഫെബ്രുവരിയിലെ ഉത്തരവിന് ശേഷം സൗജന്യമായി തരം മാറ്റി നൽകിയിട്ടുണ്ടോ എന്ന കാര്യമാണ് സർക്കാർ പരിശോധിക്കാൻ ഉത്തരവിട്ടത്. കണ്ണൂർ കലക്ടർ ടി.വി. സുഭാഷ്, അസി. കലക്ടർ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവർ ആർ.ഡി.ഒ ഇ.പി. മേഴ്സി അടക്കമുള്ളവരിൽനിന്നും വിശദാംശങ്ങൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.