ഒന്നാം ദിനം തിരക്കൊഴിഞ്ഞു

ഒന്നാം ദിനം തിരക്കൊഴിഞ്ഞു (പടം)ഒന്നരവർഷമായി മുടങ്ങിയ വ്യാപാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ വ്യാപാരികൾതലശ്ശേരി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് കടകൾ ഭൂരിഭാഗവും വ്യാഴാഴ്ച തുറന്നെങ്കിലും നഗരത്തിൽ തിരക്കൊഴിഞ്ഞു. രാവിലെ മുതൽ ചെറുതും വലുതുമായ സ്വകാര്യ വാഹനങ്ങളുടെ ഒഴുക്കാണ് ഗ്രാമങ്ങളിലും പട്ടണങ്ങളിലേക്കുമുള്ള റോഡുകളിലും മുമ്പുണ്ടായത്. ഇടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുമ്പോഴായിരുന്നു ഇത്​. പുതിയ ഉത്തരവനുസരിച്ച്‌ കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂനിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവക്കെല്ലാം ഇനി ആഴ്ചയിൽ തിങ്കള്‍ മുതല്‍ ശനിവരെ തുറക്കാം. ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. ഹോട്ടലുകളിലും റസ്‌റ്റാറൻറുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്.എല്ലാ സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് ചട്ടവും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമക്കായിരിക്കും. അവശ്യവസ്തുക്കള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങൽ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്കും ഇളവുണ്ട്. ഓണം അടുപ്പിച്ച് നഗരത്തിൽ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരവർഷമായി മുടങ്ങിയ വ്യാപാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ വ്യാപാരികൾക്കുണ്ട്. ഓണത്തിനുള്ള പുതിയ സ്​റ്റോക്കൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് തുണി, ചെരിപ്പ്, റെഡിമെയ്ഡ്, ഫാൻസി വ്യാപാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.