പരീക്ഷാകാവലിന് സിവിൽ ഡിഫൻസ് അംഗങ്ങളുംപടം പി.വൈ.ആർ 3ഫയർ: :എൻജിനീയറിങ്, ഫാർമസി പരീക്ഷകേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്ന പയ്യന്നൂർ അഗ്നിരക്ഷസേനയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾപയ്യന്നൂർ: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് സുരക്ഷയുറപ്പാക്കാൻ പയ്യന്നൂർ ഫയർ സ്റ്റേഷൻ പരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളും. സംസ്ഥാന തലത്തിൽ നടന്ന പരീക്ഷയിൽ പയ്യന്നൂർ നിലയ പരിധിയിലെ വിവിധ പരീക്ഷകേന്ദ്രങ്ങളിലാണ് സേനാംഗങ്ങൾ സേവന സജ്ജരായത്.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷക്ക് സുരക്ഷയുറപ്പാക്കാനാണ് പൊലീസിനോടൊപ്പം ഇവരും അണിനിരന്നത്. പയ്യന്നൂർ അഗ്നിരക്ഷസേനക്കു കീഴിൽവരുന്ന പയ്യന്നൂർ, കണ്ടങ്കാളി, തായിനേരി, കരിവെള്ളൂർ എന്നിവിടങ്ങളിലെ പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ ഡ്യൂട്ടിക്കായി സേനാംഗങ്ങളെ നിയോഗിച്ചത്. ഓരോ പരീക്ഷ കേന്ദ്രത്തിലും മൂന്നുവീതം സേനാംഗങ്ങളാണ് സേവനമനുഷ്ഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.