അവിവാഹിതരായ പുരുഷന്മാർക്കും ക്ഷേമ പെൻഷൻ വേണം –കോർപറേഷൻ

അവിവാഹിതരായ പുരുഷന്മാർക്കും ക്ഷേമ പെൻഷൻ വേണം –കോർപറേഷൻകണ്ണൂർ: നിലവിൽ വിധവകൾക്കും 50നു മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കും നൽകുന്ന ക്ഷേമപെൻഷനുകൾ വിഭാര്യർക്കും അവിവാഹിതരായ പുരുഷന്മാർക്കും അനുവദിക്കണമെന്ന്​ കോർപറേഷൻ കൗൺസിൽ യോഗം സർക്കാറിനോട്​ ആവശ്യപ്പെട്ടു. സമൂഹത്തിൽ ആശ്രയമില്ലാതെ ഒറ്റപ്പെടുന്ന വിഭാഗമാണ് അവിവാഹിതരായ പുരുഷന്മാർ. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അവതരിപ്പിച്ച പ്രമേയം കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. സിറ്റി റോഡ് നവീകരണ ​പദ്ധതിക്കായുള്ള അലൈൻമൻെറിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിനുശേഷം മാത്രമേ തെഴുക്കിൽപീടിക -കുറുവ റോഡ്​, ജെ.ടി.എസ് -കുറുവ റോഡ് സ്ഥലമെടുപ്പ് ആരംഭിക്കാൻ പാടുള്ളൂവെന്നും കൗൺസിലർ മുസ്​ലിഹ് മഠത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.