തുറന്നു; പരിശോധനയും കർശനം

തുറന്നു; പരിശോധനയും കർശനംപയ്യന്നൂർ: വ്യാപാര സ്ഥാപനങ്ങൾ തുറന്നതിനൊപ്പം പരിശോധനയും കർശനമാക്കി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ പഴകിയ സാധനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. പയ്യന്നൂർ നഗരസഭയിൽ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടാണ്​ ആരോഗ്യ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ജെ.എച്ച്.ഐമാരായ ഹരി പുതിയില്ലത്ത്, ലതീഷ്, ബിനില, ഇന്ദു, ബിന്ദു, ആരോഗ്യ വിഭാഗം ജീവനക്കാരായ പ്രവീൺ, മധുസൂദനൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ ഉടമകളും ജീവനക്കാരും വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ സൂക്ഷിക്കണം. ഒരു മാസത്തിനുള്ളിൽ പോസിറ്റിവ് ആയിട്ടുള്ളവർ ആയതി​ൻെറ സർട്ടിഫിക്കറ്റും പരിശോധന ഘട്ടത്തിൽ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.