മഴയിൽ വീട് തകർന്ന് യുവാവിന് പരിക്ക്

മഴയിൽ വീട് തകർന്ന് യുവാവിന് പരിക്ക് photo: kel Shosama house മഴയിൽ തകർന്ന അണുങ്ങോട് മുളമൂട്ടിൽ ശോശാമ്മയുടെ വീട്കേളകം: മഴയിൽ വീട് തകർന്ന് യുവാവിന് പരിക്ക്. അണുങ്ങോട് മുളമൂട്ടിൽ ശോശാമ്മയുടെ വീടി​ൻെറ മേൽക്കൂരയാണ് കനത്ത കാറ്റിലും മഴയിലും തകർന്നത്. ഇവരുടെ മകൻ സജുവിനാണ് ഓട് തലയിൽ വീണ് പരിക്കേറ്റത്. സജുവിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം സന്ദർശിച്ച കണിച്ചാർ പഞ്ചായത്ത്‌ രണ്ടാം വാർഡ് മെംബറും ആരോഗ്യ സ്​ഥിരം സമിതി ചെയർമാനുമായ ജോജൻ എടത്താഴെ കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.