എൻജിനീയറിങ് വിദ്യാർഥിയുടെ അപകടമരണം: കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടി

എൻജിനീയറിങ് വിദ്യാർഥിയുടെ അപകടമരണം: കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടിതലശ്ശേരി: എൻജിനീയറിങ് വിദ്യാർഥി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്​ലാഹ് ഫറാസ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടി കോടതിയിൽ.അപകടം വരുത്തിയ പജേറോ വാഹനമോടിച്ച കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്​സിൽ ഉമ്മറി​ൻെറ മകൻ റൂബിനാണ് (19) തലശ്ശേരി ജില്ല കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമം 304 പ്രകാരം ജീവാപായം സംഭവിക്കുമെന്നറിഞ്ഞുകൊണ്ടുള്ള അപകടം സൃഷ്​ടിക്കൽ, നരഹത്യ വകുപ്പിലാണ് യുവാവിനെതിരെ കേസുള്ളത്. രൂപമാറ്റം നടത്തിയ പജേറോ കാറുമായി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ സംഘത്തി​ൻെറ ക്രൂരതയിലാണ് നിരപരാധിയായ യുവാവി​ൻെറ ജീവൻ നഷ്​ടപ്പെട്ടതെന്ന് സംഭവദിവസം മുതൽ ആരോപണമുണ്ടായിരുന്നു. ഫറാസ് സഞ്ചരിച്ച ആക്ടിവ സ്​കൂട്ടറിൽ, റോഡിൽ ഡ്രിഫ്റ്റിങ് നടത്തിയ സംഘത്തി​ൻെറ പജേറോ ഇടിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്​ചയായിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.