പന്തം കൊളുത്തി പ്രതിഷേധം

പന്തം കൊളുത്തി പ്രതിഷേധം PYR Chamber5 ചേംബർ ഓഫ് കോമേഴ്സ് പയ്യന്നൂരിൽ നടത്തിയ പ്രതിഷേധ സമരംപയ്യന്നൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ, അശാസ്ത്രീയമായ ടി.പി.ആർ സിസ്​റ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്​സും മർച്ചൻറ്സ് യൂത്ത് വിങ്ങും സംയുക്തമായി പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി. ചേംബർ വൈസ് പ്രസിഡൻറ് വി.പി. സുമിത്രന്‍റെ അധ്യക്ഷതയിൽ ചേംബർ പ്രസിഡൻറ് കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. ബാബുരാജ്, കെ. ഖലീൽ, സി.എം. സത്യജിത്ത് എന്നിവർ സംസാരിച്ചു. സായി കിഷോർ സ്വാഗതവും ടി. ബിജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.