ആയുർവേദ കോളജ് വികസനത്തിന് തീരുമാനം

ആയുർവേദ കോളജ് വികസനത്തിന് തീരുമാനംപയ്യന്നൂർ: പരിയാരം ഗവ. ആയുർവേദ കോളജിന്‍റെ വരും വർഷങ്ങളിലേക്കുള്ള വ്യത്യസ്ത വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വികസന സിമ്പോസിയം സംഘടിപ്പിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷ് ആമുഖ പ്രഭാഷണം നടത്തി.അക്കാദമിക് ബ്ലോക്ക്, ഗവേഷണത്തിനായുള്ള സെൻട്രൽ റിസർച് ലാബ്, അനിമൽ ഹൗസ്, മാനസികാരോഗ്യ കേന്ദ്രം, സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി എന്നിവ കൂടാതെ വിവിധ വകുപ്പുകളിലായി നടപ്പിൽ വരുത്തേണ്ട ത്വഗ്​രോഗ ചികിത്സ കേന്ദ്രം, സ്പോർട്സ് മെഡിസിൻ സൻെറർ, പഞ്ചകർമ സ്പെഷാലിറ്റി, യോഗ കേന്ദ്രം, ഔഷധോദ്യാനം, മാനുസ്ക്രിപ്റ്റ്​ ലൈബ്രറി, ശിശു പരിപാലന കേന്ദ്രം തുടങ്ങിയ പദ്ധതികളും ചർച്ച ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനക്ഷമമാകുന്നതിന് ഗൈനക്കോളജിസ്​റ്റിനെയും പീഡിയാട്രീഷ്യനെയും മറ്റ് അനുബന്ധ ജീവനക്കാരെയും എത്രയും പെട്ടെന്ന് നിയമിക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. വികസന നിർദേശങ്ങൾ സഗൗരവം പരിഗണിച്ച് തുടർനടപടികളെടുക്കുമെന്നും വികസന കമ്മിറ്റി രൂപവത്കരിച്ച് നിശ്ചിത ഇടവേളകളിൽ ആലോചന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. കോളജ് പ്രിൻസിപ്പൽ ഡോ. സി. സിന്ധു, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ, ഡോ. പി.ആർ. ഇന്ദുകല, ഡോ. പി.എം. മധു, ജയകൃഷ്ണൻ, ഡോ. ഹരിത, ഡോ. കീർത്തന, ഡോ. സന്ദീപ്, കോളിൻ റോബർട്ട് എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.