മൂന്നാംതരംഗം തടയൽ;

മൂന്നാംതരംഗം തടയൽ; അന്തർസംസ്​ഥാന തൊഴിലാളികള്‍ക്ക് കൂടുതൽ വാക്​സിൻ ക്യാമ്പുകൾ ജില്ലയിൽ പകുതിയിലേറെ പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചുകണ്ണൂർ: കോവിഡ്​ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനായി കുടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്​. രോഗവ്യാപന സാധ്യതകൾ കണക്കിലെടുത്ത്​ അതിഥി തൊഴിലാളികള്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിന് അവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു​. ജില്ലയിലെ തദ്ദേശ സ്ഥാപന തലത്തില്‍ ഇതിനകം നടത്തിയ വാക്സിന്‍ വിതരണത്തി​ൻെറ നിരക്ക് പരിശോധിച്ച് എല്ലാവര്‍ക്കും ജനസംഖ്യാനുപാതികമായി അത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയിരുന്നു. അതിഥി തൊഴിലാളികളുടെ ജോലിസ്ഥലങ്ങളിൽ തന്നെ പരമാവധി വാക്​സിൻ നൽകാനാണ്​ തീരുമാനം. ഇതിനായി തൊഴിലിടങ്ങൾക്ക്​ സമീപത്തെ സ്​കൂളുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തും. വാക്​സിൻ ലഭ്യതക്കനുസരിച്ചാണ്​ അതിഥി തൊഴിലാളികൾക്ക്​ കുത്തിവെപ്പ്​ നൽകുന്നത്​. തൊഴിൽവകുപ്പി​​ൻെറ സഹായത്തോടെയാണിത്​. തിങ്കളാഴ്​ച 600 ഡോസുകൾ നൽകും. ജില്ലയിൽ കോവിഡ്​ കേസുകൾ കുറയാത്തത്​ ഗൗരവത്തോടെയാണ്​ ആ​േരാഗ്യവകുപ്പ്​ കാണുന്നത്​​.ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവർക്കായി ആകെ 14,23,785 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലയിൽ പകുതിയിലേറെ പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു. വാക്സിന്​ അര്‍ഹതയുള്ള 18,05,998 പേരില്‍ 9,55,022 പേര്‍ക്ക് ഒന്നാം ഡോസും 4,68,763 പേര്‍ക്ക് രണ്ടാം ഡോസുമാണ്​ ലഭിച്ചത്​. മെഗാ വാക്സിന്‍ കാമ്പയിന്‍ നടന്ന ജൂലൈ 30, 31 തീയതികളില്‍ മാത്രം ഒരു ലക്ഷത്തോളം ഡോസ് വാക്സിനാണ് ജില്ലയില്‍ നല്‍കിയത്.ഇതോടെ ജില്ലയിലെ 52.88 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു. 26 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. കണ്ണൂര്‍ കോര്‍പറേഷനില്‍ 94,765 ഡോസുകളും ഒമ്പത് നഗരസഭകളിലായി 2,85,335 ഡോസുകളും 71 ഗ്രാമ പഞ്ചായത്തുകളിലായി 8,93,290 ഡോസുകളുമാണ് ഇതിനകം വിതരണം ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തദ്ദേശ സ്ഥാപന തലത്തില്‍ വിതരണം ചെയ്തതിനുപുറമെ പ്രത്യേകമായി സംഘടിപ്പിച്ച 16 കാമ്പുകള്‍ വഴി 29,220 ഡോസുകളും 42 സ്വകാര്യ ആശുപത്രികള്‍ വഴി 1,21,175 ഡോസുകളും വിതരണം ചെയ്തു.മെഗാ വാക്സിനേഷന്‍ നടന്ന ജൂലൈ 30ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി 27,870 ഒന്നാം ഡോസും 12,365 രണ്ടാം ഡോസും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി 3205 ഒന്നാം ഡോസും 245 രണ്ടാം ഡോസുമായി ആകെ 43,685 ഡോസുകളാണ് വിതരണം ചെയ്തത്. ജൂലൈ 31ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി 38,431 ഒന്നാം ഡോസും 7,234 രണ്ടാം ഡോസും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി 5,154 ഒന്നാം ഡോസും 606 രണ്ടാം ഡോസുമായി ആകെ 51,425 ഡോസുകളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.