കുട്ടികൾക്ക്​ തണലൊരുക്കാൻ ഡി.ആര്‍.സി കേന്ദ്രം

കണ്ണൂർ: ജില്ല ശിശു സംരക്ഷണ യൂനിറ്റി​ൻെറ 'ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' പദ്ധതിയുടെ ജില്ല റിസോഴ്‌സ് സൻെറര്‍ (ഡി.ആര്‍.സി) പ്രവര്‍ത്തനമാരംഭിച്ചു. മേലെ ചൊവ്വയിലെ ക്യാപ്‌സ് സ്‌പെഷല്‍ സ്‌കൂളില്‍ ഒരുക്കിയ സൻെറര്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്​ജിയുമായ രാമു രമേഷ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്​തു. ജില്ലയിലെ കുട്ടികള്‍ക്ക് റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്​ധ പരിചരണം, വ്യക്തിഗത ഇടപെടലുകള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തി​ൻെറ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. കുട്ടികള്‍ക്കു വേണ്ടിയുള്ള വ്യക്തിഗത ഇടപെടലുകളായ മാനസികാരോഗ്യ വിദഗ്​ധരുടെ സേവനം, നിയമസഹായം, കൗണ്‍സലിങ്​​, പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും പ്രതികൂല ജീവിതസാഹചര്യങ്ങളില്‍നിന്നും വരുന്നവരുമായ കുട്ടികളെ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ തുടര്‍നടപടികളും, റഫറല്‍ സംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും ഏകോപിപ്പിച്ചാണ് സൻെറര്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ ജില്ല വനിത ശിശു വികസന ഓഫിസര്‍ ദേന ഭരതന്‍ അധ്യക്ഷയായി. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ കെ.വി. രജിഷ, സി.ഡബ്ല്യു.സി അംഗം സിസിലി ജോസഫ്, ചൈല്‍ഡ് ലൈന്‍ കോഒാഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, ഡി.ആര്‍.സി പാനല്‍ അംഗം സുജാത, ഒ.ആര്‍.സി പ്രോജക്​ട്​ അസി. ടി.പി. ഷമീജ, ക്യാപ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ മാനേജര്‍ സണ്ണി തോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.