അറത്തിൽ ഒ.കെ.പി നഗറിൽ ഒരുങ്ങും ലയൺസ് ചെറുവനം

അറത്തിൽ ഒ.കെ.പി നഗറിൽ ഒരുങ്ങും ലയൺസ് ചെറുവനം ചിത്രം: PYRLoinsclub പിലാത്തറ ലയൺസ് ക്ലബ് അറത്തിൽ ഗ്രാമോദ്ധാരണ വായനശാല ഒ.കെ.പി. നമ്പൂതിരി നഗറിൽ നടപ്പാക്കുന്ന ചെറുവനം പദ്ധതി എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു30 സൻെറ് സ്ഥലത്ത് നൂറോളം വനസസ്യങ്ങൾ നട്ടുപരിപാലിക്കുംപയ്യന്നൂർ: പിലാത്തറ ലയൺസ് ക്ലബ് അറത്തിൽ ഗ്രാമോദ്ധാരണ വായനശാലയുടെ ഒ.കെ.പി നമ്പൂതിരി നഗറിൽ നടപ്പാക്കുന്ന ചെറുവനം പദ്ധതി തുടങ്ങി. 30 സൻെറ് സ്ഥലത്ത് നൂറിലധികം ഔഷധ -ഫല-വനവൃക്ഷങ്ങൾ നട്ട് പരിപാലിച്ച് വളർത്തുന്നതാണ് പദ്ധതി. എം. വിജിൻ എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ് ടി.എസ്. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം എ.വി. രവീന്ദ്രൻ, പഞ്ചായത്ത് വികസന സമിതി ചെയർമാൻ ടി.വി. ഉണ്ണികൃഷ്​ണൻ, വാർഡംഗം മാത്രാടൻ കുഞ്ഞിക്കണ്ണൻ, ലയൺ റീജനൽ ചെയർപേഴ്​സൻ പത്മനാഭൻ പലേരി, മേഖല ചെയർപേഴ്​സൻ സിദ്ധാർഥൻ വണ്ണാരത്ത്, പി. ഭരതൻ, വായനശാല സെക്രട്ടറി ഒ.കെ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. വായനശാലക്ക് കാരക്കാട്ടില്ലം വക ഒ.കെ. പരമേശ്വരൻ നമ്പൂതിരി സംഭാവനയായി നൽകിയ സ്ഥലത്ത് നെല്ലി, മണിമരുത്, നീർമരുത്, കൂവളം, പൂവരശ്, കൊന്ന, ആര്യവേപ്പ് തുടങ്ങി അപൂർവങ്ങളായ സസ്യസമ്പത്ത് വളർത്തി പച്ചത്തുരുത്താക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.